ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ

അടുത്തിടെ ഒരു പരിപാടിയിൽ അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ഇന്ദ്രൻസ് ബാഹുബലി എന്ന് മറുപടി പറഞ്ഞത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകർ.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ദ്രന്‍സിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ് ‘കനവുകഥ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്.

‘പിള്ളാർ എന്നാ എങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുവാണേൽ അതങ്ങ് നടത്തികൊടുത്തേക്കണം’, എഐ കൊണ്ട് ഒരു നല്ല ട്രിബ്യൂട്ട് എന്നൊക്കെയാണ് കമന്‍റുകള്‍.

Read more