ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമല്ലെന്ന് ഹൈക്കോടതി; വിമര്‍ശനവുമായി തപ്സി

ഭര്‍ത്താവ് ചെയ്യുന്ന ലൈംഗിക പ്രവൃത്തിയോ, ലൈംഗിക ബന്ധങ്ങളോ പീഡനമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം തപ്സി പന്നു. ‘ഇത് മാത്രമാണ് ഇനി കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത്’ എന്നാണ് താരം വാര്‍ത്ത പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.

ഭര്‍ത്താവ് ഭാര്യയ്ക്ക് മേല്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചാലും അത് പീഡനമല്ല. ഭാര്യ 18 വയസിന് മുകളിലാണെങ്കില്‍ ഇത് തീര്‍ത്തും കുറ്റകരമല്ലെന്നാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ജഡ്ജി എന്‍കെ ചന്ദ്രവംശി വിധി പ്രഖ്യാപിച്ചത്.

2017ല്‍ വിവാഹിതയായ സ്ത്രീയായിരുന്നു കേസിലെ പരാതിക്കാരി. സ്ത്രീധനത്തിന്റെ പേരില്‍ അവരെ ഭര്‍ത്താവ് ഉപദ്രവിക്കുകയും, ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് പരാതിക്കാരി പറഞ്ഞത്. പ്രകൃതിവിരുദ്ധമായ ലൈംഗിക പ്രവൃത്തികളാണ് തനിക്ക് മേല്‍ ഭര്‍ത്താവ് ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.