ഹോം എന്റെ വീട്ടുകാര് കണ്ടു വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്, പക്ഷെ അവരല്ലല്ലോ ജൂറിയില്‍: സുരേഷ് ഗോപി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദമായ അവസരത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ച് സുരേഷ് ഗോപി . ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവര്‍ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു, അവര്‍ എല്ലാ ചിത്രങ്ങളും കണ്ടുവരുമ്പോള്‍ ഒരു തുലനമുണ്ടാകും. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഞാനും വിഷമിച്ചു. ഇന്ദ്രന്‍സ് കഴിവുള്ള നടനാണ്.’- അദ്ദേഹം പറഞ്ഞു.

ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ പ്രതികരിച്ചിരുന്നു് . ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കില്‍ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Read more

.അതേസമയം, ഹോം സിനിമ കണ്ടെന്നും സിനിമ പരിഗണിക്കാത്തതിന് നിര്‍മ്മാതാവിന്റെ പേരിലുളള കേസ് ഒരു ഘടകമായിട്ടില്ല എന്നുമാണ് ജൂറി ചെയര്‍മാന്‍ പറഞ്ഞത്. ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.