തമിഴ് സിനിമ ഗതി പിടിക്കാത്തതിന് കാരണം താനടക്കം മൂന്ന് സംവിധായകരാണെന്ന് പറയുന്നതിനെതിരെ സംവിധായകന്‍ പാ രഞ്ജിത്ത്. താനും വെട്രിമാരനും മാരി സെല്‍വരാജും നിരന്തരം തമിഴ് സിനിമ പ്രേക്ഷകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് പാ രഞ്ജിത്ത് പറയുന്നത്. തമിഴ് സിനിമയെ നശിപ്പിക്കുന്നത് തങ്ങളാണെന്നും പലരും കുറ്റപ്പെടുത്താറുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്.
ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നൊരു പ്രയോഗം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നേയില്ല. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്.
വെട്രി സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് അറുന്നൂറ് സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. ഞാന്‍ ആകെ ചെയ്തത് ഏഴ് സിനിമയാണ്. ഈ ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ?
മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷര്‍ എന്താണ് ചെയ്യുന്നത്? മറ്റ് സിനിമകളേയും നിങ്ങള്‍ ഓടിച്ചില്ലല്ലോ. കബാലി സിനിമ ചിലര്‍ക്ക് ഇഷ്ടമായില്ല. രജനികാന്തിനെ വച്ച് എങ്ങനെ ജാതിയെ കുറിച്ച് സംസാരിച്ചുവെന്നാണ് ചോദിച്ചത്. എനിക്ക് അതെങ്ങനെ നേരിടണം എന്നറിയില്ല.
Read more
കബാലി വിജയിച്ചോ പരാജയപ്പെട്ടോ എന്നല്ല എന്റെ വിഷമം. ഇനി ഇതുപോലൊയുള്ള സിനിമകള്‍ ആരെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നാല്‍ ബുദ്ധിമുട്ടാകുമോ എന്നായിരുന്നു എന്നാണ് പാ രഞ്ജിത്ത് പറയുന്നത്. അതേസമയം, കബാലിയുടെ തിരക്കഥയില്‍ വന്ന പാളിച്ചകള്‍ താന്‍ അംഗീകരിക്കുന്നുവെന്ന് പാ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.








