എനിക്ക് ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാന്‍ ആഗ്രഹം എന്ന തരത്തിലായിരുന്നു വന്നത്; തുറന്നുപറഞ്ഞ് ശ്രീവിദ്യ

സ്റ്റാര്‍ മാജിക്കില്‍ വന്നതിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി.
കിടക്ക പങ്കിടുക എന്നുള്ള പദപ്രയോഗം വളരെ തെറ്റായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അതിന്റെ പേരില്‍ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കാനിടയായെന്നുമാണ് നടി പറയുന്നത്.

എന്റെ കൂടെ ബിനു ചേട്ടന്‍ ബെഡ് ഷെയര്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നു. മലയാളത്തില്‍ പറഞ്ഞതാണ് പണിയായത്. ബെഡ് ഷെയര്‍ ചെയ്ത് കളിക്കുന്ന ഗെയിമായിരുന്നു. അതിന് ഒരാളെ കൂടി തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. എന്റെ കൂടെ ആദ്യം അനുവാണ് ഉണ്ടായിരുന്നത്. അനു വന്നാല്‍ എനിക്ക് ജയിക്കാന്‍ പറ്റില്ലെന്ന് അറിയാം. അതുകൊണ്ടാണ് എനിക്ക് ആഗ്രഹം ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് ഞാന്‍ പറഞ്ഞത്.

എന്റെ വീട്ടുകാരും ആ എപ്പിസോഡ് കണ്ടിരുന്നു. അത് കണ്ടതിന് ശേഷം അവര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. എപ്പിസോഡ് കണ്ട ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ ചിലര്‍ ആ ഡയലോഗ് മാത്രം കട്ട് ചെയ്ത് എനിക്ക് അയച്ച് തരുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് കണ്ടിട്ട് പറയൂ എന്നാണ് അവരോടൊക്കെ ഞാന്‍ പറഞ്ഞത്.

കിടക്ക പങ്കിടുക എന്നല്ലാതെ അതിന് വേറെ വാക്കില്ല. ഇംഗ്ലീഷില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ. വാ ബിനു ചേട്ടാ ഇവിടെ വന്ന് കിടക്കൂ എന്ന് പറഞ്ഞാലും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത വരും. ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.