ഗാനങ്ങളില്‍ സ്ത്രീകളെ വസ്തുവത്കരിക്കുന്നത് ഞാന്‍ ഒഴിവാക്കണമായിരുന്നു, തിരിച്ചറിവുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി

സിനിമ എന്ന വാണിജ്യ സംരംഭം വിജയിക്കുന്നതില്‍ പാട്ടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും മുന്‍കാലഗാനങ്ങളിലെ സ്ത്രീവിരുദ്ധ പരമാര്‍ശങ്ങളെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. ‘സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള വരികള്‍ എഴുതാന്‍ നിര്‍ബന്ധിതമാവുന്നത് നിര്‍മ്മാതാവിനെക്കൂടി പരിഗണിക്കുമ്പോഴാണ്.

മാത്രമല്ല അക്കാലത്ത് പൊളിറ്റിക്കല്‍ കറക്ട്നെസ് ഇത്ര വ്യാപകമല്ല, പാട്ടിലെ പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ചൊന്നും അത്ര ഗഹനമായി ചിന്തിക്കുന്ന കാലവുമല്ല. എന്നിരുന്നാലും ചില ഗാനങ്ങള്‍ ഇന്നുകേള്‍ക്കുമ്പോള്‍ അങ്ങനെ എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്’

അതെനിക്ക് ഒരു തിരിച്ചറിവാണ്. ഞാന് ഗാനരചയിതാവായി രംഗത്ത് വന്ന കാലഘട്ടമാണ് അത്.ആധികാരികമായി ഇതു പറയാന്‍ പറ്റില്ല എന്ന് പ്രതികരിക്കാന്‍ പറ്റുന്ന ഒരു കാലമല്ലത്.

ഞാന്‍ എഴുതിയില്ലെങ്കില്‍ അത് മറ്റൊരാള്‍ ചെയ്യുമെന്ന അവസ്ഥയാണ്. അതെഴുതാന്‍ കഴിവില്ലെങ്കില്‍ പൊയ്‌ക്കോ എന്നായിരിക്കും മറുപടി. – തമ്പി പറയുന്നു. ഒരാളുടെ വളര്‍ച്ചയിലെ ഓരോ ചവിട്ടുപടികളാണ് അതെല്ലാം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തമ്പി കൂട്ടിച്ചേര്‍ത്തു.