അദ്ദേഹത്തെ കാണാനായി പോയപ്പോഴാണ് തടി കൂടുതലാണെന്ന് പറഞ്ഞ് ആ അവസരം നഷ്ടമായത്, ഒരാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് എന്റേത് : സൂരജ്

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പാടാത്ത പൈങ്കിളി എന്ന സീരിയലിലെ വേഷം വിട്ട് നടന്‍ സൂരജിന് മാറി നില്‍ക്കേണ്ടി വന്നത്. സൂരജിന് പകരക്കാരനായി പുതുമുഖ താരം ലക്കി ദേവയായി എത്തുന്നത്. ഇത് അംഗീകരിക്കാന്‍ ഇനിയും ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ സീരിയലില്‍ നിന്ന് മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ്. തന്റെ വിശേഷങ്ങളൊക്കെ അദ്ദേഹം സ്ഥിരമായി ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇതുപോലെ സൂരജ് പങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ്. ഏറ്റവും ഇഷ്ടപ്പെട്ട ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നതിനെ കുറിച്ചാണ് പറയുന്നത്. ഹൃദയത്തിന്റെ ചില്ലുവാതില്‍ പൊളിഞ്ഞുവെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്

 

സീരിയലില്‍ സജീവമായിരുന്ന സമയത്ത് ഇടവേള എടുത്ത് മാറി നില്‍ക്കുക എന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല.എത്ര ചിരിച്ച് കാണിച്ചാലും ഉള്ളിന്റെയുള്ളില്‍ വിഷമം തന്നെയാണ്. അദ്ദേഹം പറയുന്നു. തിരിച്ച് വരുന്നതിന്റെ ഭാഗമായി ചിലരെ വിളിച്ചിരുന്നു. ആ സമയത്താണ് തിരിച്ചിങ്ങോട്ട് കോള്‍ വന്നത്. പരസ്യത്തിലേക്കുള്ള അവസരമായിരുന്നു അത്. അദ്ദേഹത്തെ കാണാനായി പോയപ്പോഴാണ് തടി കൂടുതലാണെന്ന് പറഞ്ഞ് ആ അവസരം നഷ്ടമായത്.

 

ആ അവസരം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും എന്റെ വലിയ ഫ്ളക്സൊക്കെ വന്നേനെ. ഒരാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചുവരുന്ന പ്രകൃതമാണ് എന്റേത്. വീഴ്ചയിലും പരാജയത്തിലുമെല്ലാം സന്തോഷിക്കുന്നത് രണ്ടിനേയും ഒരേ ലെവലില്‍ കൊണ്ടുപോവുന്നതുകൊണ്ടാണ്. സിനിമ വിജയിച്ചാലും പരാജയമായാലും ഓവറായി സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യാറില്ല സൂരജ് വീഡിയോയില്‍ പറഞ്ഞു.