മുംബൈയിലൂടെ വാഹനം ഓടിക്കുകയെന്നത് കൊടിയ പീഡനമെന്ന് സോനം കപൂര്‍ , വിമര്‍ശനം

മുംബൈയിലെ ഗതാഗത കുരുക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവുമായി നടി സോനം കപൂര്‍. ശനിയാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. ജുഹുവില്‍ നിന്നും ബാന്ദ്രയിലെത്താന്‍ തനിക്ക് ഒരു മണിക്കൂര്‍ വേണ്ടി വന്നു എന്നായിരുന്നു സോനം കപൂറിന്റെ ട്വീറ്റ് ചെയ്തത്.

് ‘മുംബൈയിലൂടെ വാഹനമോടിക്കുക എന്നത് തന്നെ ഒരു പീഡനമാണ്. ജുഹുവില്‍ നിന്ന് ബാന്‍ഡ്സ്റ്റാന്‍ഡിലെത്താന്‍ എനിക്ക് ഒരു മണിക്കൂര്‍ സമയമെടുത്തു. എന്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്’, സോനം കപൂര്‍ ട്വീറ്റ് ചെയ്തു.

നിരവധിപ്പേര്‍ നടിയുടെ ട്വീറ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. ‘മുന്‍പും മുംബൈയിലെ റോഡുകള്‍ ഇങ്ങനെയായിരുന്നു. ബിജെപി സര്‍ക്കാര്‍ ഭരണത്തിലെത്തും വരെ ഇതൊന്നും ഇവര്‍ കണ്ടില്ല. ഇപ്പോള്‍ പ്രതിഷേധം ഉയര്‍ത്തുന്നു’, എന്നാണ് ഒരു വ്യക്തി സോനത്തിന്റെ ട്വീറ്റില്‍ പ്രതികരിച്ചത്.

മാഡം, നിങ്ങള്‍ വില കൂടിയ കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ ഞങ്ങള്‍ സാധാരണക്കാരായവര്‍ ബസിലും ടാക്‌സിയിലുമൊക്കെയാണ് യാത്ര ചെയ്യുന്നത്. എന്നൊക്കെയായിരുന്നു ചിലരുടെ പ്രതികരണം. എന്നാല്‍ നടി നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് നിര്‍മ്മാണമായാലും അത് പൊതുജീവിതത്തിന് ശല്യമാകരുതെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.