അതിനര്‍ത്ഥം തീം മ്യൂസിക് സൃഷ്ടിച്ചത് ദിലീപാണെന്നാണോ?ശ്യാംജിയെ അപമാനിക്കാനുള്ള ശ്രമം നല്ലതല്ല, ആരായാലും ; സിബിഐ മ്യൂസിക് വിവാദത്തില്‍ എസ്.എന്‍ സ്വാമി

മമ്മൂട്ടിയുടെ സി.ബി.ഐ സീരിസിന്റെ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എസ് എന്‍ സ്വാമി. കീബോര്‍ഡില്‍ അന്ന് തീം മ്യൂസിക് വായിച്ചു കേള്‍പ്പിച്ചത് റഹ്‌മാനായിരുന്നു എന്നും അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് റഹ്‌മാനാണോ എന്നും അദ്ദേഹം ചോദിക്കുന്നു. കാന്‍ചാനല്‍മീഡിയയോടായിരുന്നു പ്രതികരണം. ഇത്തരം വിവാദങ്ങള്‍തന്നെ അനാവശ്യമാണ്. പണ്ട് ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് അവര്‍ ഇല്ലാക്കഥകള്‍ മെനയുന്നത്. ഞാനന്ന് പറഞ്ഞ വാക്കുകളില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു,’ സ്വാമി പറഞ്ഞു.

ഞാനും മമ്മൂട്ടിയും കൂടിയാണ് ശ്യാമിനെ ചെന്നൈയിലുള്ള സ്റ്റുഡിയോയില്‍ പോയി കണ്ടത്. അന്ന് അവിടെവെച്ച് ശ്യാം പറഞ്ഞിട്ട്, തീം മ്യൂസിക് ഞങ്ങളെ വായിച്ച് കേള്‍പ്പിച്ചത് ദിലീപായിരുന്നു. ദിലീപ് അന്ന് അദ്ദേഹത്തിന്റെ കീബോര്‍ഡ് പ്ലെയററാണ്.

അദ്ദേഹത്തിന്റെ കീബോര്‍ഡില്‍ തന്നെയായിരുന്നു ഞങ്ങളെ അത് വായിച്ചു കേള്‍പ്പിച്ചതും. അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് ദിലീപാണെന്നാണോ? ഈ വിവാദങ്ങള്‍ അനാവശ്യമാണ്. അതിന് പിറകെ പോയി എന്തിന് വെറുതെ സമയം കളയണം.

Read more

ഇന്ത്യന്‍സിനിമ കണ്ട എക്കാലത്തെയും മികച്ച സംഗീതപ്രതിഭകളിലൊരാളാണ് ശ്യാംജി. അദ്ദേഹത്തെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഒരു ശ്രമങ്ങളും നല്ലതല്ല. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും,’ സ്വാമി കൂട്ടിച്ചേര്‍ത്തു.