ഒരു സൂക്ഷ്മാണുവിന് മുന്നില്‍ ലോകം തളര്‍ന്ന് ഇരിക്കുമ്പോള്‍ സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു: സിത്താര കൃഷ്ണകുമാര്‍

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാറും. കോവിഡ് കാരണം ലോകം മുഴുവന്‍ തളര്‍ന്നിരിക്കുമ്പോള്‍ സഹജീവികളോട് ഇങ്ങനെയൊക്കെ ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്ന് സിത്താര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സിത്താര കൃഷ്ണകുമാറിന്റെ പോസ്റ്റ്:

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതു പോലൊരു നാട് മുമ്പും പിമ്പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതു കൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ്.

മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്! ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു!!

സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗോടെയാണ് സിത്താരയുടെ പോസ്റ്റ്. പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സലാം ബാപ്പു, ബാദുഷ, മണികണ്ഠന്‍ ആചാരി, സണ്ണി വെയ്ന്‍ തുടങ്ങി മലയാള സിനിമലോകത്തെ പലരും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.