വ്യാജ വിവാഹ വാര്‍ത്ത: ഓവിയെ മുന്നിലിരുത്തി സിമ്പുവിന്റെ കിടിലന്‍ മറുപടി

ബിഗ് ബോസ് താരം ഓവിയയും തമിഴ് നടന്‍ സിമ്പുവും വിവാഹിതരായെന്ന തരത്തില്‍ കഴിഞ്ഞ ആഴ്ച്ച സാമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ സ്ഥിരീകരിക്കുന്ന തരത്തില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ആ വാക്കുകളെത്തിയിരിക്കുന്നു. സംഭവത്തില്‍ മറുപടിയുമായി സാക്ഷാല്‍ സിമ്പു തന്നെ രംഗത്തെത്തിയിരിക്കുന്നു. ഏറ്റവും രസകരമായ കാര്യം അതല്ല വിജയ് ടിവിയില്‍ ഓവിയ അതിഥിയായെത്തിയ പൊങ്കല്‍ദിന പരിപാടിയിലാണ് താരം ഈക്കാര്യം വ്യക്തമാക്കിയത്.

ഇതിനു മുന്‍പ് ഒരു 10 തവണയെങ്കിലും എന്റെ കല്ല്യാണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞതാണ്. നാട്ടുകാരെല്ലാം നിന്നെ കല്ല്യാണം കഴിപ്പിക്കുന്നുണ്ട് ഞാനെപ്പോഴാ നിന്നെ കല്ല്യാണം കഴിപ്പിക്കുന്നതെന്ന് അമ്മ ചോദിക്കുന്നു. എനിക്കാകട്ടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്‌പോള്‍ ചിരിയാണ് വരുന്നത്. സിമ്പു പറഞ്ഞു. ഇതുകേട്ട ഓവിയ എത്രയും പെട്ടെന്ന് സിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കട്ടെയെന്നും ഓവിയ ആശംസിച്ചു, എന്നാല്‍ താനിപ്പോഴാണ് സന്തോഷത്തോടെ ജിവിക്കുന്നത്. ആ സമാധാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിമ്പു വ്യക്തമാക്കി.

മുന്‍പ് ഓവിയയെ വിവാഹം കഴിക്കാന്‍ പോകുന്നതായി വെളിപ്പെടുത്തി സിമ്പു വിന്റെ വ്യാജ ട്വീറ്റ് പുറത്തു വന്നിരുന്നു. ഇതിനോട് വളരെ കടുത്ത ഭാഷയിലാണ് സിമ്പു അന്ന് പ്രതികരിച്ചത്. ഇതാരാണ് ചെയ്തതെന്ന് തനിയ്ക്കറിയാമെന്നും ഇനി ഇതു പോലെ ചെയ്താല്‍ താന്‍ നോക്കിനില്‍ക്കില്ലെന്നും സിമ്പു പറഞ്ഞിരുന്നു.