ആഡംബരത്തോട് വെറുപ്പാണ്, അവര്‍ എന്നെ വിളിക്കുന്നത് അംബാസിഡര്‍ കാറില്‍ വരുന്നയാള്‍ എന്ന്; സിദ്ദിഖ്

ആഢംബരത്തോട് തനിക്ക് താത്പര്യമില്ലെന്ന് നടന്‍ സിദ്ദിഖ്. കേരളത്തിന് അകത്തുള്ള തന്റെ യാത്രകളൊക്കെ അംബാസിഡര്‍ കാറിലാണെന്നും ഒരു ലക്ഷ്വറി സാധനത്തോടും തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അത്തരത്തിലുള്ള കാറുപയോഗിക്കുന്നത് താന്‍ ഒരുപാട് കാലമായിട്ട് ഉപയോഗിക്കുന്ന കാര്‍ ആയതിനാലാണ്. ഒരിക്കലും അത്് കളയണം എന്ന് തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്.

നടന്‍ സിദ്ദീഖ് എന്നതിലുപരിയായി അംബാസിഡര്‍ കാര്‍ ഉപയോഗിക്കുന്നയാള്‍. എനിക്ക് അങ്ങനൊരു പേരും ആളുകള്‍ തരുന്നുണ്ട്. ഒന്നിനേയും വില കുറഞ്ഞ് കാണേണ്ടതില്ല. നമുക്കിപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും വില കുറഞ്ഞ കാറാണെങ്കിലും ആ കാറും എനിക്കൊരു വില തരുന്നുണ്ട്. അതിനേയും നിസാരയമായി കാണേണ്ടതില്ലെന്നും സിദ്ദീഖ് പറയുന്നു.

ആ കാര്‍ എന്നെ അത്രയും രക്ഷിച്ചിട്ടുണ്ട്. അതൊന്നും എന്റെ ജീവിതത്തില്‍ നിന്നും മാറരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. ആദ്യത്തെ കാര്‍ മാരുതി 800 ആയിരുന്നു. അത് വാങ്ങാനുള്ള കാശ് ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങിയത്. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

എന്നാലും എന്റളിയാ ആണ് സിദ്ധീഖ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നിരവധി സിനിമകളാണ് സിദ്ധീഖിന്റേതായി അണിയറയിലുള്ളത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് സിദ്ധീഖിന്റെ പുതിയ സിനിമ. പിന്നാലെ മോഹന്‍ലാല്‍ ചിത്രം റാം, വോയ്‌സ് ഓഫ് സത്യനാഥന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.