സിംഗിള്‍ പസങ്കെ.. മിംഗിള്‍ ആകാന്‍ താല്‍പര്യവുമില്ല..; ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ച് ശ്രുതി ഹാസന്‍

തന്റെ ബ്രേക്കപ്പിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രുതി ഹാസന്‍. നാല് വര്‍ഷത്തെ ലിവിംഗ് ടുഗദര്‍ ബന്ധത്തിന് ശേഷമാണ് ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയും ശ്രുതിയും വേര്‍പിരിഞ്ഞത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ശ്രുതിയും ഹസാരികയും വേര്‍പിരിഞ്ഞ വിവരം പുറത്തറിയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശ്രുതി ഇപ്പോള്‍ ബ്രേക്കപ്പിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മി സംതിങ് സെക്ഷനിലാണ് നടി പ്രതികരിച്ചത്. ”ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് താല്‍പര്യമില്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ സിംഗിള്‍ ആണ്. ഇനി മിംഗിള്‍ ആകാന്‍ താല്‍പര്യവുമില്ല. ജോലി ചെയ്ത് ജീവിതം ആസ്വദിക്കുകയാണ്” എന്നാണ് ശ്രുതി പറഞ്ഞത്.

2020ല്‍ കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ശ്രുതിയും ഹസാരികയും ഡേറ്റിങ് ആരംഭിച്ചത്. മുംബൈയിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിനിടയില്‍ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു.

അതേസമയം, വിവാഹത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞ താരമാണ് ശ്രുതി ഹാസന്‍. ശന്തനുവിനോട് അളവില്‍ കൂടുതല്‍ പ്രണയമാണെന്നും എന്നാല്‍ വിവാഹം എന്ന സമ്പ്രദായത്തോട് താത്പര്യമില്ല എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞത്.

Read more