വേണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും ഞാന്‍ തയ്യാറാണ്, സ്റ്റൈല്‍ മന്നന്‍ ചോദിച്ചാലും എന്റെ ആധാര്‍ കാര്‍ഡ് തെളിവായി കാണിക്കും: ശ്രുതി രജനികാന്ത്

പേര് കാരണം ചെറുപ്പം മുതലേ താന്‍ ഹിറ്റ് ആണെന്ന് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. തന്റെ അച്ഛന്‍ രജനികാന്ത് തന്നെയാണെന്ന് താരം പറയുന്നു. പേരിലെ രജനികാന്തിനെ കുറിച്ചാണ് ശ്രുതി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതെ തന്റെ അച്ഛന്‍ രജനികാന്ത് ആണ്. വേണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറാണ്. തമിഴ് സൂപ്പര്‍ മന്നന്‍ തന്നെ വിളിച്ച്, ‘ഞാനെപ്പോഴാ നിന്റെ അച്ഛന്‍ ആയത്’ എന്ന് ചോദിച്ചാല്‍ തെളിവായി തന്റെ ആധാര്‍ കാണിച്ച് കൊടുക്കും.

അച്ഛന്റെ പേര് രജനികാന്ത് എന്നാണ്, പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന രജനികാന്ത് അല്ല. പേര് കൊണ്ട് ചെറുപ്പം മുതലേ ഹിറ്റാണ് താന്‍. സ്‌കൂളിലെല്ലാം പഠിക്കുമ്പോള്‍ എല്ലാവരും രജനികാന്തേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എവിടെ ചെന്നാലും രജനികാന്തിന്റെ മകളാണ് എന്ന് പറയുമ്പോള്‍ ഒന്ന് ശ്രദ്ധിക്കും.

രജനികാന്തിനെ കണ്ടിട്ട് അല്ല അച്ഛന് പേരിട്ടത്. അച്ഛന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രജനികാന്ത് എന്ന നടന്‍ വരുന്നതും, അദ്ദേഹത്തിന്റെ സിനിമ ഹിറ്റായതും. തമിഴിലെ ആ രജനികാന്ത് ഹിറ്റ് ആയതിനൊപ്പം ഇവിടെ കേരളത്തില്‍ ഹിറ്റായ രജനികാന്ത് ആണ് തന്റെ അച്ഛന്‍ എന്നാണ് ശ്രുതി പറയുന്നത്.