അന്ന് രാത്രി അച്ഛന്‍ എന്നെ വിളിച്ചു, ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു, തിലകന്റെ അവസാന നിമിഷത്തെ കുറിച്ച് ഷോബി

മലയാള സിനിമയിലെ അഭിനയത്തിന്റെ പെരുന്തച്ചനാണ് നടന്‍ തിലകന്‍. അദ്ദേഹം വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ആ ശൂന്യത നികത്താന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. 2012 സെപ്റ്റംബര്‍ 24 ന് ആയിരുന്നു താരത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിക്കുന്നത്. ഇപ്പോഴിത അച്ഛന്റ അവസാന സമയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മകന്‍ ഷോബി തിലകന്‍,

പിതാവിനോടൊപ്പം അവസാനസമയം ഉണ്ടായിരുന്നത് ഷോബി ആയിരുന്നു. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളപ്പെടുത്തിയത്. ചെറുപ്പത്തില്‍ അച്ഛനെ മിസ് ചെയ്തിരുന്നു എന്നാണ് ഷോബി പറയുന്നത്. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടില്‍ നിന്നാണ് വളര്‍ന്നത്. 10 ക്ലാസിന് ശേഷമാണ് അച്ഛന്റെ കൂടെ താമസിക്കുന്നത്.

ചെറുപ്പത്തില്‍ അച്ഛനെ ഒരു അത്ഭുത വസ്തുവായിട്ടാണ് കാണ്ടിരുന്നത്. അച്ഛന്റെ മരണം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു. ഞാന്‍ ഒരുപാട് കയര്‍ത്ത് സംസാരിക്കുകയേ ഒരുപാട് സ്‌നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ പിടിക്കാന്‍ തന്നെ പേടിയായിരുന്നു. അവസനം അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തായിരുന്നു കൂടുതല്‍ അടുത്തത്. ഷോബി പറഞ്ഞു.

തിലകന്റെ അവസാന നിമിഷത്ത കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട് . അച്ഛനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്റെ അന്ന് രാത്രി 11 മണിക്ക് അച്ഛന് മരുന്നും നല്‍കി കിടത്തി ഉറക്കിയിട്ടാണ് താന്‍ ഉറങ്ങാന്‍ വേണ്ടി പോകുന്നത്. അന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു കൂടെ കിടക്കാമെന്ന്. എന്നാല്‍ അച്ഛന്‍ അത് സമ്മതിച്ചില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാമെന്ന് പറഞ്ഞാണ് എന്നെ വിടുന്നത്. അന്ന് രാത്രി 1 മണിയായപ്പോള്‍ അച്ഛന്‍ എന്നെ വിളിക്കുകയായിരുന്നു.

രാത്രി ഞാന്‍ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ സമ്മതിക്കുകയായിരുന്നു. കാറില്‍ പോണ്ട ആംബുലന്‍സില്‍ പോയാല്‍ മതി എന്ന് പറഞ്ഞു. അച്ഛന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് താന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഏകദേശം ശാസ്തമംഗലത്ത് എത്തുമ്പോഴാണ് സുഖമില്ലാതെ വരുന്നത്. അപ്പോഴേയ്ക്കും ബോധം പോയി. അതുവരെ അച്ഛന്‍ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒന്നും സംസാരിച്ചിരുന്നില്ലെന്ന് അച്ഛന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് ഷോബി പറഞ്ഞു.