എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍, പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ ; ബീസ്റ്റിനെ കുറിച്ച് ഷൈന്‍

വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ. ചിത്രത്തില്‍ ഷൈന്‍ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിനിമയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.

ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയിന്റെ പോക്കിരി കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. ബീസ്റ്റില്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍- ഷൈന്‍ പറഞ്ഞു.

വിക്രം കണ്ടില്ലെന്നും അഥവാ കണ്ടാല്‍ ഫഹദ് ഫാസിലിനോടും വിജയ് സേതുപതിയോടും അസൂയ തോന്നുമെന്നും ഷൈന്‍ പറഞ്ഞു. അസൂയതോന്നുന്ന പ്രകടനങ്ങള്‍ ഉള്ള സിനിമ കാണാറില്ല. നല്ല സിനിമകള്‍ വന്നാല്‍ തമിഴില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷൈന്‍ പറഞ്ഞു.

പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. അപര്‍ണ ദാസും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മാണം.