'എന്തൊരു അലമ്പാടോ താന്‍, എന്നെ തൊട്ടു പോകരുത്' എന്നൊക്കെ ഐശ്വര്യ പറയും.. പിന്നെ എങ്ങനെ അഭിനയിക്കാനാണ്: ഷൈന്‍ ടോം ചാക്കോ

താന്‍ എന്തൊരു അലമ്പ് ആടോ എന്ന് ഐശ്വര്യ ലക്ഷ്മി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ. ‘കുമാരി’ സിനിമയില്‍ ഐശ്വര്യക്കൊപ്പമുള്ള അനുഭവത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് ഷൈന്‍ പ്രതികരിച്ചത്. താന്‍ ബലം പ്രയോഗിച്ച് ചെയ്യുന്ന സീനുകളില്‍ ഐശ്വര്യ വല്ലാതെ വേദനിച്ചിട്ടുണ്ട് എന്നാണ് ഷൈന്‍ പറയുന്നത്.

”എന്തൊരു അലമ്പാടോ താന്‍. എന്നെ തൊട്ടു പോകരുത് എന്നൊക്കെ പറയും. എന്നിട്ട് ഞാന്‍ അപ്പുറത്ത് പോയി നിന്ന് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്നൊക്കെ പറയുമ്പോള്‍ തൊടാതെ പിന്നെ എങ്ങനെയാ അഭിനയിക്കുക എന്ന് ഞാനും ചോദിക്കും.”

”അവളെ ചുറ്റിപ്പിടിക്കുന്ന ഒരു സീനില്‍ ഞാന്‍ ഒരുപാട് ബലം ഉപയോഗിക്കുന്നുണ്ട്. ചിലപ്പോള്‍ വേദനിച്ചെന്ന് വരും. അത്രയും പെയിന്‍ ഇല്ലാതെ പിന്നെ നമ്മള്‍ എങ്ങനെ ഗെയിന്‍ ചെയ്യും. ഉപദ്രവിക്കണം എന്നൊന്നും വിചാരിച്ചിട്ട് അല്ലാലോ നമ്മള്‍ അത് ചെയ്യുന്നത്. ആ സമയത്ത് നമ്മള്‍ അത് ചെയ്യണം.”

”അതേ വര്‍ക്കാവുകയുള്ളു. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരാളെ ഉപദ്രവിക്കുക എന്നുള്ളതല്ല, ആ സീന്‍ വര്‍ക്കാവണം. എന്നാലല്ലേ കാണുന്നവര്‍ക്ക് ആ ഫീല്‍ കിട്ടു. അല്ലെങ്കില്‍ സ്റ്റേജില്‍ നടക്കുന്ന ഒരു ഡ്രാമയായിട്ടല്ലേ ആളുകള്‍ക്ക് തോന്നു. കുറച്ചധികം വേദന സഹിച്ചിട്ടുണ്ട് ഐശ്വര്യ” എന്നാണ് ഷൈന്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസമാണ് ‘കുമാരി’ തിയേറ്ററുകളില്‍ എത്തിയത്. ഹൊറര്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രം നിര്‍മല്‍ സഹദേവ് ആണ് സംവിധാനം ചെയ്തത്. സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.