'നടിച്ചാല്‍ പോരെ എന്തിനാണ് പടം പിടിക്കുന്നത്?, സംവിധാനം താനല്ല മധുവാണെന്നും പലരും പ്രചരിപ്പിച്ചു'

സംവിധായികയാകാന്‍ ഒരുങ്ങിയപ്പോള്‍ തന്റെ നേരെയുണ്ടായ രൂക്ഷശ വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഷീല. അഭിനയം മടുത്ത് സംവിധായികയുടെ കുപ്പായമണിഞ്ഞതെങ്കിലും ഷീലക്ക് നടിച്ചാല്‍ പോരെ എന്തിനാണ് പടം പിടിക്കുന്നത് എന്നായിരുന്നു പലരുടെയും ഭാവമെന്ന് ഷീല പറയുന്നു.

“”കുറേക്കഴിയുമ്പോള്‍ എല്ലാത്തിനോടും മടുപ്പു വരും. അങ്ങനെ അഭിനയം മടുത്തപ്പോഴാണു സംവിധായികയുടെ കുപ്പായമണിഞ്ഞത്. അതത്ര എളുപ്പമുള്ള പണിയല്ലെന്നറിഞ്ഞു പിന്‍മാറി. ഷീല നടിച്ചാല്‍ പോരേ എന്തിനാണു പടം പിടിക്കുന്നത് എന്ന ഭാവമായിരുന്നു പലര്‍ക്കും. സംവിധാനം ചെയ്യുന്നതു താനല്ലെന്നും നായകന്‍ മധുവാണെന്നും വരെ പലരും പ്രചരിപ്പിച്ചു”” എന്ന് ഷീല ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

സിനിമ മടുത്തപ്പോഴാണ് അവസാനിപ്പിച്ച് രണ്ട് പതിറ്റാണ്ട് ഊട്ടിയില്‍ വീട്ടമ്മയായി കഴിഞ്ഞതെന്ന് ഷീല പറഞ്ഞു. ചിത്രരചന ജീവനായിരുന്നെങ്കിലും അത് പലരും വരച്ച് കൊടുത്തതാണെന്ന് പറഞ്ഞും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നതായും ഷീല വ്യക്തമാക്കി.