ഇത് ഭിന്നിപ്പിനെ വളര്‍ത്തുന്ന നാശോന്മുഖമായ, ഒരു പൊതുബോധത്തെ സൃഷ്ടിക്കും: ഷാരൂഖ് ഖാന്‍

ഒരു ഗാനരംഗത്തിന്റെ പേരില്‍ പത്താന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുയരുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍. പിന്തിരിപ്പനായ എല്ലാറ്റിനേയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്ന് നടന്‍ പറഞ്ഞു. 28-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (കെഐഎഫ്എഫ്) ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഷാരൂഖിന്റെ പ്രതികരണം.


ഇന്നിന്റെ പൊതുബോധവും ആഖ്യാനങ്ങളും രൂപപ്പെടുത്തുന്നത് സോഷ്യല്‍മീഡിയയാണ്. സിനിമയെ സമൂഹമാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. പക്ഷെ, സിനിമയ്ക്ക് അതിലും വലിയൊരു ചുമതല ഇപ്പോള്‍ വഹിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു.

മനുഷ്യന്റെ അടിസ്ഥാനപ്രകൃതമായ മനുഷ്യത്വത്തെ തന്നെ ഇടുങ്ങിയതാക്കുന്ന ഒരു കാഴ്ച്ചപ്പാടിലൂടെയാണ് പലപ്പോഴും പോകുന്നത്. നെഗറ്റീവിറ്റി സോഷ്യല്‍ മീഡിയ ഉപഭോഗം കൂട്ടുമെന്നും അതിനൊപ്പം അതിന്റെ കച്ചവടമൂല്യം ഉയരുകയാണെന്നും ഞാന്‍ എവിടെയോ വായിച്ചു. ഈ പോക്ക് ഭിന്നിപ്പ് വളര്‍ത്തുന്ന നാശോന്മുഖമായ, ഒരു പൊതുബോധത്തെ സൃഷ്ടിക്കും,’ ഷാരൂഖ് ഖാന്‍ ചൂണ്ടിക്കാട്ടി.

ലോകം എന്തു തന്നെ ചെയ്താലും ഞാനും നിങ്ങളും പിന്നെ എല്ലാ പോസിറ്റീവ് മനുഷ്യരും ഈ ലോകത്ത് ജീവനോടെയുണ്ട്,’ ബോളിവുഡ് നടന്‍ കൂട്ടിച്ചേര്‍ത്തു.ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോണ്‍ എബ്രഹാമും പത്താനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more

സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.