സെക്സ് രംഗം ചെയ്യാൻ നിർബന്ധിപ്പിച്ചു; നിർമ്മാതാവ് റോബർട്ട് ഇവാൻസിനെതിരെ ഗുരുതര ആരോപണവുമായി നടി ഷാരോൺ സ്റ്റോൺ

നടനും നിർമ്മാതാവുമായ റോബർട്ട് ഇവാൻസിനെതിരെ ഗുരുതര ആരോപണവുമായി നടി ഷാരോൺ സ്റ്റോൺ. ‘സിൽവർ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ചിത്രത്തിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരം ബില്ലി ബാള്‍ഡ്‌വിന്നിനൊപ്പം കിടക്കപങ്കിടാൻ തന്നെ നിർബന്ധിച്ചുവെന്നാണ് ഷാരോൺ സ്റ്റോൺ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നെ ഇവാൻസ് അവന്റെ ഓഫീസിലേക്ക് വിളിച്ചെന്നും, ശേഷം ബാള്‍ഡ്‌വിന്നിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും, അങ്ങനെ ചെയ്താൽ ബാള്‍ഡ്‌വിന്നിന്റെ പ്രകടനം കുറച്ചുകൂടി നന്നാവുമെന്ന് പറയുകയും ചെയ്തെന്ന് ഷാരോൺ സ്റ്റോൺ ഒരു പോഡ്കാസ്റ്റിലൂടെ  വെളിപ്പെടുത്തുന്നു.

റോസ്‌മെരീസ് ബേബി, ലൗവ് സ്‌റ്റോറി, ഗോഡ് ഫാദര്‍, ചൈനടൗണ്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റോബർട്ട് ഇവാൻസ്. 2019 ലാണ് ഇവാൻസ് അന്തരിക്കുന്നത്.

Read more

അതുകൊണ്ട് തന്നെ അന്തരിച്ച ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് ഷാരോൺ സ്റ്റോൺ നടത്തിയിരിക്കുന്നത് എന്നാണ് ബാള്‍ഡ്വിന്‍ പറയുന്നത്.