ആ  സിനിമയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോഴും എന്‍റെ അഭിനയത്തെ ആരും അംഗീകരിച്ചില്ല: ഷറഫുദീന്‍

പ്രേമം’ സിനിമ ചെയ്തു കഴിഞ്ഞും അഭിനയത്തിന്റെ കാര്യത്തില്‍ തനിക്ക് നല്ല അഭിപ്രായമല്ല വന്നതെന്നും അതിനാൽ  സിനിമയില്‍ തന്നെ നിലനില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നതായും നടന്‍ ഷറഫുദീന്‍.

‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും തന്റെ അഭിനയത്തെ അംഗീകരിച്ചിരുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍  ഷറഫുദീന്‍ പറഞ്ഞു.

‘പാവാട’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ആലുവയിലുള്ള സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞത് നിന്റെ അഭിനയത്തിന് എവിടെയോ ഒരു കുഴപ്പം ഉണ്ടെന്നാണ്. അവര്‍ അത് സത്യസന്ധമായി പറഞ്ഞതാണ്‌.

Read more

എന്റെ വളര്‍ച്ച ആഗ്രഹിക്കുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. അഭിനയത്തില്‍ ഞാന്‍ മാറ്റി പിടിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ടെന്നു എനിക്ക് അതോടെ ബോധ്യമായി. ‘ഹാപ്പി വെഡിംഗ്’ കഴിഞ്ഞതോടെയാണ് എന്നെ നടനെന്ന നിലയില്‍ പലരും അംഗീകരിച്ചത്.