അന്ന് വാപ്പച്ചി ഒരു വാക്കു പോലും പറയാതെ ആ സ്റ്റേജ് വിട്ടിറങ്ങി: അബിയെ കുറിച്ച് ഷെയ്ൻ

നടൻ കലാഭവൻ അബിയുടെ മൂന്നാം ചരമവാർഷിക ദിനമാണിന്ന്.  ഇപ്പോൾ  വാപ്പച്ചിയുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്  മകനും നടനുമായ ഷെയ്ൻ നിഗം.

ഇന്ന് എന്‍റെ വാപ്പച്ചിയുടെ ഓര്‍മ്മദിനമാണ്. ഒരാൾക്ക് മറ്റൊരാൾക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ സമ്മാനം അദ്ദേഹം എനിക്കേകി. അദ്ദേഹം എന്നിൽ വിശ്വസിച്ചു, ഷെയ്ൻ കുറിച്ചു.

ഖത്തറിലെ ദോഹയിൽ വെച്ചു നടന്ന യുവ അവാർഡ് ചടങ്ങിൽ  അബിയ്ക്ക് ഒപ്പമുള്ള ചിത്രവും  ഷെയ്ൻ  പങ്കുവെച്ചിട്ടുണ്ട്. ‘ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വാപ്പച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത.’ ഷെയ്ൻ കുറിച്ചു.

രക്തസംബന്ധമായ അസുഖത്തെ തുടർന്ന്   2017 നവംബര്‍ 30- നാണ് അബി മരണത്തിന് കീഴടങ്ങിയത്.