മമ്മൂക്കയുടെ പിറന്നാള്‍ ചൊവ്വാഴ്ച്ച പോസ്റ്റിട്ടത് തിങ്കളാഴ്ച്ചയെന്ന് ആരാധകന്‍; മറുപടി നല്‍കി ഷമ്മി തിലകന്‍

അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടിയുടെ പിറന്നാളാണ് നാളെ. ഇതിനകം ചലച്ചിത്രരംഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രംഗത്ത് വന്നിരിക്കുന്നത്.
80ല്‍ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലാണ് ആദ്യമായി മമ്മൂട്ടി എന്ന പേര് ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞത്. പിന്നീട് അദ്ദേഹം നായക നിരയിലേക്ക് പ്രവേശിക്കുകയായിരുന്നു. അന്ന് തുടങ്ങിയ ചലച്ചിത്ര യാത്ര 50 വര്‍ഷങ്ങള്‍ക്ക് ശേഷം ‘വണ്‍’ എന്ന സിനിമ വരെ എത്തി നില്‍ക്കുന്നു.

ഇപ്പോഴിതാ മമ്മൂട്ടിക്ക് സര്‍പ്രൈസ് പിറന്നാള്‍ ആശംസ നേര്‍ന്ന് ഷമ്മി തിലകന്‍ പങ്കുവെച്ച പോസ്റ്റിന് വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂക്കയുടെ പിറന്നാള്‍ ചൊവ്വാഴ്ച്ച പോസ്റ്റിട്ടത് തിങ്കളാഴ്ച്ചയാണെന്നാണ് ആരാധകന്‍ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച പോസ്റ്റിട്ടാല്‍ ആരു കാണാന്‍ എന്നാണ് ഷമ്മി അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന മറുപടി.

 

ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇതിന് പുറമെ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. രസകരമായ വസ്തുത തെലുങ്കില്‍ മമ്മൂട്ടി അഭിനയിക്കുന്നത് വില്ലന്‍ വേഷത്തിലാണെന്നതാണ്.