അച്ഛനും രഞ്ജിത്തും വഴക്കായി, അച്ഛന്റെ മൂക്കിലൂടെ രക്തം വന്നു..എന്നെ വിളിച്ച് മാപ്പ് പറഞ്ഞു: ഷമ്മി തിലകന്‍

സംവിധായകന്‍ രഞ്ജിത്തും തിലകനും തമ്മിലുണ്ടായ വഴക്കിനെ കുറിച്ച് പറഞ്ഞ് നടന്‍ ഷമ്മി തിലകന്‍. രഞ്ജിത്തുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് അച്ഛന്റെ മൂക്കില്‍ നിന്നും ചോര വന്നിരുന്നു. ഈ സംഭവത്തില്‍ രഞ്ജിത്ത് തന്നെ വിളിച്ച് മാപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റ് ഉള്ളതിനാല്‍ മാപ്പ് പറയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. പ്രശ്‌നം ഒത്തുതീര്‍പ്പായ ശേഷം തിലകന്‍ അഭിനയിച്ച രഞ്ജിത്ത് ചിത്രമാണ് ഇന്ത്യന്‍ റുപ്പി എന്നാണ് തിലകന്‍ പറയുന്നത്.

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്‍ സംസാരിച്ചത്. ”അച്ഛനും രഞ്ജിത്തുമായി നല്ലൊരു വഴക്കുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും സംസാരമൊക്കെയുണ്ടായി. അച്ഛന് അത് വല്ലാതെ ഫീല്‍ ചെയ്തു. ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം അച്ഛന് മൂക്കില്‍ കൂടി ചോര വന്നു.”

”ദേഷ്യത്തില്‍ ലൊക്കേഷനായ പൊള്ളാച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് പോവുകയും ചെയ്തു. ഈ വിവരം ആ പടത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിന് ശേഷം എനിക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചു നേരം ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു.”

”എന്നോട് മാപ്പ് പറയുകയാണെന്നും എന്നാല്‍ അച്ഛനോട് മാപ്പ് പറയില്ലെന്നും പറഞ്ഞു. അച്ഛന്റെ കയ്യിലും തെറ്റുണ്ടെന്ന് രഞ്ജിത് പറഞ്ഞു. അന്ന് തിലകന് സിനിമയില്‍ വിലക്കുള്ള സമയമായിരുന്നു അത്. പൃഥ്വിരാജ് നായകനാകുന്ന സിനിമയില്‍ തിലകന് വളരെ നിര്‍ണായകമായ ഒരു കഥാപാത്രമുണ്ട് എന്നും, അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും രഞ്ജിത്ത് അറിയിച്ചു.”

Read more

”തനിക്കൊരു കോംപ്ലക്‌സ് ഉള്ളതുകൊണ്ട് അച്ഛനെ വിളിക്കാന്‍ പറ്റിയ ഒരു അന്തരീക്ഷം ഉണ്ടാക്കിത്തരാമോ എന്നും രഞ്ജിത് ചോദിച്ചു. രഞ്ജിത്തിന് വേണ്ടി താന്‍ തിലകനെ വിളിച്ചപ്പോള്‍ ആദ്യം വഴക്കാണ് കേട്ടത്. പിന്നീട് രഞ്ജിത്ത് നേരിട്ട് വിളിച്ചു സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു” എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.