ഒരു പാവം പയ്യനെ 36 ദിവസം, നിങ്ങളിതെങ്ങോട്ടാണ് പൊലീസ്: രൂക്ഷവിമര്‍ശനവുമായി അരുണ്‍ ഗോപി

പീഡനക്കേസില്‍ അറസ്റ്റിലായ യുവാവിന്റെ ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെ വിട്ടയച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. മാനാഭിമാനങ്ങള്‍ ആരുടേയും കുത്തകയല്ലെന്നും പൊലീസ് ഇതെങ്ങോട്ടാണ് പോകുന്നതെന്നും അരുണ്‍ ചോദിക്കുന്നു.

അരുണ്‍ ഗോപിയുടെ വാക്കുകള്‍:

മൊഴികേള്‍ക്കുമ്പോള്‍ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോര്‍ക്കുക ജീവിതം എല്ലാര്‍ക്കുമുണ്ട്… മാനാഭിമാനങ്ങള്‍ ആരുടേയും കുത്തക അല്ല.. ഒരു പാവം പയ്യനെ 36 ദിവസം… അങ്ങനെ എത്ര എത്ര നിരപരാധികള്‍ കുറ്റം തെളിയപെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേള്‍വിക്കു വരെ തകരാര്‍ സൃഷ്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..

നിങ്ങളിതെങ്ങോട്ടാണ് പൊലീസ്.. പിങ്ക് പോലീസിന്റെ പങ്ക് നിരപാരിധിയെ പിടിച്ചുപറിക്കാരന്‍ വരെ ആക്കാന്‍ എത്തി നില്‍ക്കുമ്പോള്‍ ആശങ്കയോട് ചോദിച്ചു പോകുന്നതാണ്.. നല്ലവരായ പൊലീസുകാര്‍ ക്ഷമിക്കുക..!