വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, അഭിനയമായാലും നൃത്തമായാലും: സത്യൻ അന്തിക്കാട്

നടി മഞ്ജു വാര്യരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് തൂവല്‍ക്കൊട്ടാരം. ജയറാമിനും സുകന്യയ്ക്കുമൊപ്പമായാണ് തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചത്.

ഈ ചിത്രത്തിലെ നടിയുടെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ  സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങളാണ്  വൈറലായിക്കൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യരെ സുകന്യ തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു ആ നൃത്തം ചിത്രീകരിക്കേണ്ടിയിരുന്നത്. എത്ര കഠിനമായ സ്റ്റെപ്പാണെങ്കിലും അത് പെട്ടെന്ന് തന്നെ സ്വായത്തമാക്കി ചെയ്യുന്നയാളാണ് മഞ്ജു വാര്യരെന്നായിരുന്നു കോറിയഗ്രാഫര്‍ പറഞ്ഞത്.

സുകന്യയേക്കാളും നന്നായാണ് മഞ്ജു ചെയ്യുന്നത് എന്ന് തോന്നിയിരുന്നു. ചെന്നൈ കലാക്ഷേത്രയില്‍ നിന്നും പഠിച്ചിറങ്ങിയതാണ് സുകന്യ. മത്സരിച്ച് സുകന്യയ്ക്കൊപ്പം ചുവടുവെക്കുന്ന മഞ്ജുവിനെയാണ് പിന്നീട് കണ്ടത്. അത്ര നന്നായി ചെയ്യേണ്ടെന്നും അവസാനമാവുമ്പോള്‍ ചെറിയൊരു ക്ഷീണമൊക്കെയാവാം. ഇഷ്ടമില്ലാഞ്ഞിട്ടും കഥാപാത്രത്തിന് വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു മഞ്ജു വാര്യര്‍. അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല സത്യന്‍ അന്തിക്കാട് പറഞ്ഞു.