കാഴ്ചകള്‍ മങ്ങി, ഭീകരമായ തലവേദനയും, എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല; കോവിഡ് കാലത്തെ കുറിച്ച് സാനിയ ഇയ്യപ്പന്‍

കോവിഡ് കാലത്തെ വേദന നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. കോവിഡ് പൊസിറ്റീവായി ക്വാറന്റൈനില്‍ കഴിഞ്ഞ ഓര്‍മ്മകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും തളര്‍ന്ന അനുഭവങ്ങളാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്.

സാനിയ ഇയ്യപ്പന്റെ കുറിപ്പ്:

2020 മുതല്‍ കോവിഡ് 19 രോഗത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെപ്പറ്റിയും നമ്മള്‍ കേള്‍ക്കുന്നുണ്ട്. രോഗത്തിനെതിരെ സകല സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പാലിക്കുകയും ചെയ്തു. ലോക്ഡൗണ്‍ മാറിയ ശേഷം ചിലരെങ്കിലും ജീവിതം സ്വാഭാവികമായെന്ന് കരുതാനും തുടങ്ങി. ചിലര്‍ക്ക് രോഗത്തോടുള്ള ഭയം കുറഞ്ഞു വന്നു. എല്ലാവര്‍ക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഉള്ളതിനാല്‍ ആരെയും പഴിക്കുന്നില്ല.

നമ്മളെല്ലാം ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് കോവിഡ് ആയാലും പ്രളയമായാലും നമ്മള്‍ നേരിടും. ഇനി ഞാന്‍ എന്റെ ക്വാറന്റൈന്‍ ദിനങ്ങളെക്കുറിച്ച് പറയാം. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാന്‍ ഒരുങ്ങി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇത് ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസിറ്റീവ് ആയിരുന്നു. പോസിറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി.

അങ്ങനെ കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, സുഹൃത്തുക്കള്‍, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികള്‍ എന്നിവരെ കറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍. അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടില്‍ ചെന്ന് ദിവസങ്ങള്‍ എന്നാണ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സില്‍ സമയം ചെലവിടാം എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതി.

രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി. ശരീരം തിണര്‍ത്തു പൊങ്ങാന്‍ ആരംഭിച്ചു. കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുമ്പ് ഒരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന താന്‍ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല.

ഉത്കണ്ഠ മാനസികമായി തളര്‍ത്തി.ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസാരമല്ല. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാന്‍ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുമ്പ് നെഗറ്റീവ് ഫലം വന്നു.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)