വിവാഹശേഷം ജീവിതം എങ്ങനെ മാറി, സാമന്ത പറയുന്നു

വിവാഹശേഷം ജീവിതം എങ്ങനെ മാറിയെന്ന ചോദ്യത്തിന്, ജീവിതം പഴയത് പോലെയെന്ന് മറുപടി നല്‍കി സാമന്ത. ഇരുമ്പുതിരൈ എന്ന വിശാല്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരത്തിന്റെ പ്രതികരണം.

“വിവാഹശേഷം എന്ത് മാറ്റമുണ്ടായി എന്ന് ചോദിച്ചാല്‍, ഒരു മാറ്റവുമുണ്ടായിട്ടില്ല എന്ന് വേണം പറയാന്‍. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി, അതുകൊണ്ട് തന്നെ ഒന്നും തന്നെ മാറിയിട്ടില്ല” –

വിജയ്, സൂര്യ എന്നിവര്‍ക്ക് ശേഷം ഇപ്പോള്‍ വിശാലിനൊപ്പം അഭിനയിക്കുന്നതിലെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാമന്ത മറുപടി നല്‍കിയത് ഇങ്ങനെ.

“വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ അവരുടെ അനുഭവ സമ്പത്തിനോട് എനിക്ക് എപ്പോഴും ബഹുമാനമുണ്ടായിരുന്നു. വിശാലിന്റെ കാര്യത്തിലാണെങ്കില്‍, എനിക്ക് തോന്നുന്നത് വിശാലിന് എന്നേക്കാളും കുട്ടിക്കളിയാണെന്നാണ്. അത്രയ്ക്ക് ഊര്‍ജ്ജമാണ് വിശാലിന് ഷൂട്ടിംഗ് സെറ്റില്‍”