പണം തന്നില്ലെങ്കില്‍ പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി; സിനിമയെ കൊന്ന് ചോര കുടിക്കേണ്ടെന്ന് റോഷന്‍

യൂട്യൂബ് വരുമാനം കണ്ടെത്തേണ്ടവര്‍ സിനിമയെ കൊന്ന് ചോര കുടിക്കേണ്ടതില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്. സിനിമ നിരൂപണത്തെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസിന്റെ അഭിപ്രായത്തിനെ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുകള്‍ എത്തിയിരുന്നു, എന്നാല്‍ താന്‍ പറഞ്ഞ അഭിപ്രായതത്തിനെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അഭിപ്രായത്തില്‍ മാറ്റമില്ലെന്നും റോഷന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുംബൈ പൊലീസ്’ ഇറങ്ങിയപ്പോള്‍ ഒരു നിരൂപകന്‍ 25,000 രൂപ നിര്‍മാതാവിനോട് വാങ്ങി. പണം കൊടുത്തില്ല എങ്കില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

സിനിമയിലെത്താതെ പോയതിന്റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണ് അവര്‍. ഇവര്‍ എന്റെ സിനിമയ്ക്ക് മാര്‍ക്ക് ഇടാന്‍ വരേണ്ട. ആരാണ് സിനിമയ്ക്ക് മാര്‍ക്കിടാന്‍ ഇക്കൂട്ടര്‍ക്ക് അധികാരം നല്‍കിയത്. യൂട്യൂബില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടവര്‍ സിനിമയെ കൊന്ന് ചോര കുടിക്കേണ്ട.

വ്യക്തഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം. കേരളത്തിലെ സിനിമാപ്രേക്ഷകരുടെ വക്താക്കളെന്ന പേരില്‍ ചിലര്‍ റിവ്യു പറയേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ യൂട്യൂബ് സിനിമ റിവ്യൂക്കാരും മോശമാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. സിനിമയെ വസ്തുതാപരമായി മനസിലാക്കി റിവ്യു ചെയ്യുന്നവരും ഉണ്ട്. വളരക്കുറവാണ് അവര്‍.

Read more

എന്റെ സിനിമ ‘മുംബൈ പൊലീസ്’ ഇറങ്ങിയപ്പോള്‍ ഒരു നിരൂപകന്‍ 25,000 രൂപ നിര്‍മാതാവിനോട് വാങ്ങി. പണം കൊടുത്തില്ല എങ്കില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഞങ്ങള്‍ ചാനലിന്റെ പ്രധാന വ്യക്തിയെ വിളിച്ചു. ഞങ്ങള്‍ക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.