ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും: രോഹിണി

ബേബി ശാലിനി അഭിനയം വെറുത്ത് പോയിട്ടുണ്ടാകുമെന്ന് നടി രോഹിണി. മുന്‍പൊരിക്കല്‍ രോഹിണി നല്‍കിയ ഒരു അഭിമുഖമാണ്ഇപ്പോള്‍ വൈറാലായി മാറുന്നത്. ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് രോഹിണി ചെയ്ത ഡോക്യൂമെന്ററിയെ കുറിച്ചുള്ള ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പ്രിയ നടി. ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മള്‍ പറയും പക്ഷെ അവര്‍ അനുഭവിക്കുന്ന വേദനകള്‍ നമ്മള്‍ അറിയുന്നുണ്ടോ എന്നും രോഹിണി ചോദിക്കുന്നു.

ഞാന്‍ ഒരു ചൈല്‍ഡ് ആര്‍ട്ടിസ്‌റ് ആയിരുന്നില്ലേ. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. നോക്കിയാല്‍ മനസിലാകും. ഒരു കുട്ടിയെ രാവിലെ ഒമ്പതുമണിക്ക് ഉള്ള ഷൂട്ടിന് പിക്കപ്പ് ചെയ്യാന്‍ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്. പിക്കപ്പ് ചെയ്യുന്ന സമയം അതാണ് എങ്കില്‍ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേല്‍ക്കണം. അപ്പോള്‍ ആ കുട്ടിയുടെ അവസ്ഥ ഒന്ന് അആലോചിച്ചു നോക്കൂ.

ആ സമയം മുതല്‍ ആ കുട്ടി ഷൂട്ടിങ് സ്ഥലത്തു വൈകുന്നേരം വരെ നില്‍ക്കുന്നതാണ്. അതിന്റെ ഇടയില്‍ കുട്ടികള്‍ ഉറങ്ങിപോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു ഷൂട്ടിങ് സ്‌പോട്ടില്‍ ചെന്നിട്ട് എന്റേതായ രീതിയില്‍ ഉള്ള ഒരു ഇന്‍സൈഡര്‍ സ്റ്റോറിയാണ് ചെയ്തത്. സൈലന്റ് വ്യൂസ്. അതൊരു ട്രിബ്യുട്ട് അല്ല ഇന്ഡസ്ട്രിയെ ഒന്ന് സെന്‍സിറ്റൈസ് ചെയ്യാന്‍ വേണ്ടിയാണ്. ശരിക്കും വെസ്റ്റില്‍ കുട്ടികളുടെ വര്‍ക്കിങ് ടൈം ആറുമണിക്കൂര്‍ ആണ്. ഒരുപാട് റെഗുലേഷന്‍സ് അവിടെയുണ്ട്. അത്തരം റെഗുലേഷന്‍സ് ഇവിടെ ഇല്ല, അത് കൊണ്ടുവരണം എന്ന രീതിയില്‍ ആണ് ചെയ്തത്.

Read more

പ്രേക്ഷകര്‍ക്ക് ഒന്നും അറിയില്ല. കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്താണ് എന്ന്. നമ്മള്‍ കാണുമ്പൊള്‍ വൗ ക്യൂട്ട് എന്ന് തോന്നും പക്ഷെ അവര്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. നമ്മള്‍ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയും എന്നാല്‍ ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും. നിങ്ങള്‍ക്ക് അറിയാമോ ഒരു കുട്ടിക്കാലം തന്നെ നഷ്ടപെട്ട ഒരു കുട്ടിയാണ് ബേബി ശാലിനി.