സെറ്റില്‍ വച്ച് ഞങ്ങള്‍ വഴക്കിട്ടു, ചീത്ത പറയുന്നത് കണ്ട് പാറുക്കുട്ടി പുറകെ വന്ന് കരയാന്‍ തുടങ്ങി..: 'ഉപ്പും മുളകി'ലെ മുടിയന്‍

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത കോമഡി പരമ്പരയാണ് ‘ഉപ്പും മുളകും’. ഒരിക്കല്‍ പരമ്പര നിര്‍ത്തിയിരുന്നെങ്കിലും രണ്ടാം സീസണ്‍ ആരംഭിക്കുകയായിരുന്നു. ഉപ്പും മുളകും സെറ്റിലെ വിശേഷങ്ങളാണ് പരമ്പരയിലെ മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ റിഷി എസ്. കുമാര്‍ പങ്കുവച്ചിരിക്കുന്നത്.

പാറുക്കുട്ടി മുമ്പത്തേക്കാളും സെറ്റില്‍ ആക്ടീവായിട്ടുണ്ട് എന്നാണ് മുടിയന്‍ പറയുന്നത്. ”ഇപ്പോള്‍ നന്നായി സംസാരിക്കും. ഷൂട്ടിനിടയില്‍ തിരിച്ചും ഡയലോഗടിക്കും. പറഞ്ഞു കൊടുക്കുന്ന ഡയലോഗുകള്‍ സ്വന്തം ശൈലിയിലേക്ക് കൊണ്ടുവരും. അപ്പോഴാണത് ശരിക്കും നാച്ചുറലായി തോന്നുന്നത്.”

”ഉപ്പും മുളകും സീസണ്‍ രണ്ടിലെ സെറ്റ് കുറച്ചു കൂടെ ആക്ടീവാണ്. എല്ലാവരും വലുതായി. ഇഷ്ടം പോലെ തമാശകള്‍ പറയും. പാറുക്കുട്ടി ഇപ്പോള്‍ ഞങ്ങളുടെ അടുത്ത് ആധികാരികമായൊക്കെ സംസാരിക്കും. അവളുടെ കാര്യങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ കാര്യങ്ങളിലും ഇടപെട്ട് സംസാരിച്ചുകളയും. ഉപദേശവുമുണ്ട്.”

”ഒരിക്കല്‍ സെറ്റില്‍ വച്ചൊരു സംഭവമുണ്ടായി. എന്റെയൊരു സുഹൃത്തുണ്ട്. ഇടയ്ക്ക് സെറ്റില്‍ വരും. പാറുക്കുട്ടിക്ക് അവളെ ഭയങ്കര ഇഷ്ടമാണ്. ഒരിക്കല്‍ സെറ്റില്‍ വെച്ച് ഞങ്ങള്‍ വഴക്കിട്ടു. പാറു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളെ ഞാന്‍ ചീത്ത പറയുന്നതു കണ്ട് ഈ പാറുക്കുട്ടി പുറകെ വന്ന് കരയാന്‍ തുടങ്ങി.”

Read more

”അവളെ ചീത്ത പറഞ്ഞത് പാറൂന് സഹിച്ചില്ല. ഇനി ചീത്ത പറയരുത് എന്നൊക്കെ പറഞ്ഞ് വലിയ ബഹളമായിരുന്നു പിന്നെ…”എന്നാണ് മുടിയന്‍ പറയുന്നത്. ചോക്ലേറ്റിനും ഭക്ഷണത്തിനും വേണ്ടിയാണ് പാറുക്കുട്ടി ചേട്ടന്മാരുമായും ചേച്ചിമാരുമായും പ്രധാനമായും വഴക്കുണ്ടാക്കുന്നത് എന്നും റിഷി ഒരു അഭിമുഖത്തില്‍ പറഞ്ഞു.