റിമ ലൊക്കേഷനിൽ നിന്നും അനുവാദമില്ലാതെ പോയി, പുതിയ ആളുകൾ അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നതെന്നാണ് ചിന്തിക്കുന്നത്: വീണ്ടും ചർച്ചയായി സിബി മലയിലിന്റെ വാക്കുകൾ

സിനിമ രംഗത്ത് നടിമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും തുറന്ന് സംസാരിക്കുകയും ചെയ്യുന്ന നടിയാണ് റിമ കല്ലിങ്കൽ. എന്നാൽ നടിക്കെതിരെ ചില വിവാദ വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.

ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി ഗായിക സുചിത്രയാണ് രംഗത്തെത്തിയത്. ആരോപണത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് നടി റിമ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോഴിതാ റിമ കല്ലിങ്കലിനെതിരെ സംവിധായകൻ സിബി മലയിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2011ൽ ഉന്നം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും അനുവാദമില്ലാതെ റിമ പോയതിനെപറ്റിയാണ് സംവിധായകൻ സംസാരിച്ചത്.

പുതിയ ആളുകൾ അവരുടെ തലയിൽ കൂടെയാണ് സിനിമ ഓടുന്നതെന്നാണ് ചിന്തിക്കുന്നത്. എനിക്കും അങ്ങനെയുള്ള ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ കരിയറിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവം. റിമാ കല്ലിങ്കൽ നമ്മൾ അറിയാതെ നമ്മുടെ ലൊക്കേഷനിൽ നിന്നും വിട്ടുപോകുകയാണ്.

രാവിലെ ഷൂട്ടിങ്ങിന് വിളിക്കാൻ ചെല്ലുമ്പോൾ അവിടെ ആളില്ല. എന്നെ സംബന്ധിച്ച് ആദ്യമായാണ് ഇത്തരമൊരു അനുഭവം. സിനിമ എന്ന പ്രൊഫഷൻ അവർക്ക് കൊടുക്കുന്ന ​ഗ്ലാമറും അം​ഗീകാരങ്ങളും അവർക്ക് മറ്റ് രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Read more