‘വൈരമുത്തുവിന് എതിരെ 17 സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നു’; ഒ.എന്‍.വി പുരസ്‌കാരത്തില്‍ വിമർശനവുമായി റിമ

നിരവധി സ്ത്രീകൾ  മീ ടൂ ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിനെ വിമർശിച്ച് നടി റിമ കല്ലിങ്കല്‍.

പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫെയ്സ്ബുക്കില്‍ കുറിച്ചത്. റിമയ്ക്ക് പുറമെ സംഭവത്തില്‍ നടി പാര്‍വ്വതി തിരുവോത്തും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു.

ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്.