എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ആളെ പിടിച്ചു, ഒരു പയ്യന്‍, കാരണം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി: റസൂല്‍ പൂക്കുട്ടി

 

ഒരിക്കല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കഥ പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചും അത് ചെയ്തയാളുടെ ഉദ്ദേശത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയത്.

‘ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഒരിക്കല്‍ ഹാക്ക് ചെയ്തു. എന്റെ മറ്റ് അക്കൗണ്ടുകളിലൂടെ, ഫേസ്ബുക്കിലെ ഈ അക്കൗണ്ട് ഒരാള്‍ ഹാക്ക് ചെയ്ത വിവരം ഞാന്‍ പറഞ്ഞു.ഉടനെ സൈബര്‍ സെല്ലിലെ ഒരാള്‍ എന്നെ സഹായിച്ചു. ഹാക്ക് ചെയ്ത ആളെ ഞങ്ങള്‍ പിടിച്ചു. കൊട്ടാരക്കര ഉള്ള ഒരു പയ്യനായിരുന്നു. അവന് പ്രത്യേകിച്ച് ഉദ്ദേശം ഒന്നുമില്ല.

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലുള്ള സിനിമാക്കാരുടെ കോണ്‍ടാക്ട് കിട്ടി, അവരെ വിളിച്ച് ചാന്‍സ് ചോദിക്കണം, എന്നതായിരുന്നു അവന്റെ ഉദ്ദേശം. സാധാരണ പയ്യനായിരുന്നു, നല്ലവനാണ്.

‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.