ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്?; മുഖത്തടിച്ചപോലെ ഞാന്‍ ചോദിച്ചു: അനുഭവം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

അവതാരകയായി ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്. റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയയപ്പോഴായിരുന്നു ഇപ്പോഴും മറക്കാന്‍ പറ്റാത്തൊരു സംഭവത്തെ കുറിച്ച് നടി പറഞ്ഞത്.

രഞ്ജിനിയുടെ വാക്കുകളിങ്ങനെ

‘് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാല്‍ അതിന് പറ്റാത്തൊരു ദിവസം രാത്രി പെയ്മെന്റിന്റെ കാര്യം പറയാന്‍ വന്നു.

ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല.

ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു. ‘അതല്ല, കോര്‍ഡിനേറ്റര്‍ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും’,. കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ? എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയില്‍ പോയി. എല്ലാവരെയും വിളിച്ചുകൂട്ടി.

ചേട്ടാ.. ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ എന്നങ്ങ് ചോദിച്ചു. ഞാന്‍ അങ്ങനെയാണ തുറന്ന് ചോദിക്കും.