രാധാകൃഷ്ണന്റെ ജാതി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, ശൈലജ ടീച്ചര്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സൃഷ്ടി: രഞ്ജി പണിക്കര്‍

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി സര്‍ക്കാരില്‍ നൂറിരട്ടി പ്രതീക്ഷയാണ് ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്നതെന്ന് രഞ്ജി പണിക്കര്‍. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും രഞ്ജി പണിക്കര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

കെ. രാധാകൃഷ്ണന്റെ ജാതി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. മുമ്പ് വളരെ മികച്ച രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ വഹിച്ച വ്യക്തിയാണ്. അദ്ദേഹത്തിന് നല്‍കിയ പുതിയ ചുമതലകള്‍, മികച്ച രീതിയില്‍ വഹിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണിത്. ഭരണം വീണ്ടും നല്‍കുമ്പോള്‍ ജനങ്ങള്‍ നൂറിരട്ടി പ്രതീക്ഷകളാണ് അര്‍പ്പിച്ചിരിക്കുന്നതെന്നതില്‍ സംശയമില്ല. ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും താരം പറയുന്നു.

ശൈലജ ടീച്ചര്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സൃഷ്ടിയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നു. ആ ബലം അവരെ വിജയത്തിലേക്ക് എത്തിച്ചു. പുതിയൊരാള്‍ക്ക് അവസരം നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മനസിലാവുന്നില്ല എന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.