എല്ലാ മോശം സര്‍ക്കാരുകളെയും കള്ളന്‍മാരെയും വഞ്ചകരെയും ഈ ദിനത്തില്‍ ഓര്‍ക്കണം, ഒരിക്കലും മാപ്പ് നല്‍കരുത്: സിദ്ധാര്‍ഥ്

നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും കള്ളന്‍മാരെയും വഞ്ചകരെയും സ്വാതന്ത്ര ദിനത്തില്‍ ഓര്‍ക്കണമെന്ന് നടന്‍ സിദ്ധാര്‍ഥ്. സ്വാതന്ത്ര ദിനത്തില്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് താരത്തിന്റെ വാക്കുകള്‍. തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ് ഇന്നെന്നും സിദ്ധാര്‍ഥ് പറയുന്നു.

”എന്റെ ജീവന് സ്വാതന്ത്ര്യ ദിനാശംസകള്‍. സ്വതന്ത്രയായും ജനാധിപത്യപരമായും നിലനില്‍ക്കുന്നതില്‍ നന്ദി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഈ ദിനത്തില്‍ നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും നാം ഓര്‍ക്കണം. കള്ളന്‍മാരെയും വഞ്ചകരെയും ഓര്‍ക്കണം. ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്. ഒരിക്കലും മറക്കരുത്. ഒരിക്കലും മാപ്പ് നല്‍കരുത്. ജയ് ഹിന്ദ്” എന്നാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാറുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍ സിദ്ധാര്‍ഥ്. സ്വാതന്ത്ര ദിനത്തിലെ താരത്തിന്റെ ഈ ട്വീറ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

Read more

അതേസമയം, നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം നവരസയിലാണ് താരം ഒടുവില്‍ വേഷമിട്ടത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രമായിരുന്നു. ഈ ചിത്രത്തിന്റെ പോസ്റ്ററിലെ പരസ്യത്തില്‍ ഖുറാനിലെ വാക്യങ്ങള്‍ അച്ചടിച്ചത് വിവാദമായിരുന്നു.