ഭാവിയില്‍ ഞാന്‍ അമ്മയാകും, എന്റെ കുഞ്ഞുങ്ങള്‍ക്കായി യുദ്ധം ചെയ്യാനും ഞാന്‍ ഒരുക്കമാണ്: രശ്മിക മന്ദാന

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹനിശ്ചയത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ പുതിയ ചിത്രം ‘ദ ഗേള്‍ഫ്രണ്ടി’ന്റെ പ്രമോഷന്റെ തിരക്കിലാണ് രശ്മിക. ഇതിനിടെ തനിക്ക് ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് രശ്മിക. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി യുദ്ധം ചെയ്യാന്‍ പോലും താന്‍ തയാറാണ് എന്നാണ് താരം പറയുന്നത്.

”നിലവില്‍ ഞാനൊരു അമ്മയല്ല, പക്ഷെ എനിക്ക് ഇപ്പോഴേ അങ്ങനെയൊരു തോന്നല്‍ ഉണ്ട്. എനിക്ക് ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകുമെന്നും അവരെ ഞാന്‍ സ്‌നേഹിക്കുമെന്നും എനിക്ക് അറിയാം. പക്ഷെ എനിക്ക് ഇതുവരെ ജനിച്ചിട്ടില്ലാത്ത കുട്ടികളോട് എനിക്ക് ശക്തമായ കണക്ഷന്‍ തോന്നുന്നുണ്ട്. അവര്‍ക്ക് വേണ്ടി എല്ലാം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.”

”അവരെ സംരക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി യുദ്ധം ചെയ്യണമെങ്കില്‍ അതിനും ഞാന്‍ ഒരുക്കമാണ്, അതിനുള്ള ആരോഗ്യം എനിക്ക് ഉണ്ടായാല്‍ മതി. അതിനെ കുറിച്ചൊക്കെ ഞാന്‍ ഇപ്പോഴേ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഇരുപത് മുതല്‍ മുപ്പത് വരെയുള്ള കാലം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്, കാരണംഅതാണ് സമൂഹം പറയുന്നത്.”

Read more

”നമുക്ക് ജീവിതോപാധി കണ്ടെത്തണം, പണം ഉണ്ടാക്കണം. മുപ്പത് മുതല്‍ നാല്‍പത് വരെ ജോലിയും ജീവിതവും ഒരുപോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകണം, എനിക്ക് അത് ഉറപ്പാക്കേണ്ടതുണ്ട്. നാല്‍പത് കഴിഞ്ഞ് എന്താകുമെന്ന് ചിന്തിച്ചിട്ടില്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിനും തന്റെ മനസ്സില്‍ നിശ്ചിത സമയക്രമമുണ്ട്” എന്നാണ് രശ്മിക പറയുന്നത്.