'മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന് ക്ഷണക്കത്ത്'; സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച് രഞ്ജിനി ഹരിദാസ്

500 പേരെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ വരെ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എന്തുകൊണ്ട് ഓണ്‍ലൈനായി സത്യപ്രതിജ്ഞ നടത്തികൂടാ എന്ന് രഞ്ജിനി ചോദിക്കുന്നു.

തന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന ആവശ്യവുമായി സുഹൃത്ത് വന്നു എന്ന പരിഹാസത്തോടെയുള്ള കുറിപ്പും രഞ്ജിനി പങ്കുവച്ചു. കല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ, സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന് കുറിപ്പില്‍ പറയുന്നു.

രഞ്ജിനി ഹരിദാസിന്റെ കുറിപ്പ്:

എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടില്‍ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാന്‍. കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി. അതില്‍ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്.

എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവന്‍ പറയുകയാ കല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന്.

 ട്രിപ്പിൾ ലോക്ക്ഡൌൺ നിലവിലുള്ള തിരുവനന്തപുരത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരിൽ കുറയാതെ നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തെക്കുറിച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. തീർന്നില്ല രഞ്ജിനിക്ക് ചോദിയ്ക്കാൻ ഒരു ചോദ്യം കൂടി ബാക്കിയുണ്ട്

എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിള്‍ ലോക്ക്ഡൗണിലല്ലേ നമ്മള്‍? ഇതെങ്ങനെ സാധൂകരിക്കും?

 എന്തുകൊണ്ട്  സത്യപ്രതിജ്ഞ ഓൺലൈൻ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിൾ ലോക്ക്ഡൗണിലല്ലേ നമ്മൾ? ഇതെങ്ങനെ സാധൂകരിക്കും എന്നാണ് രഞ്ജിനിയുടെ ചോദ്യം