നടിമാര്‍ അച്ചാര്‍ പോലെയല്ലേ എന്ന് ചോദ്യം; വായടപ്പിക്കുന്ന മറുപടി നല്‍കി റാണി മുഖര്‍ജി

തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്നടിച്ച് പറയുന്ന നടിയാണ് റാണി മുഖര്‍ജി. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെയും അധിക്ഷേപങ്ങളെയുമെല്ലാം അങ്ങനെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട് നടി. ഒരിക്കല്‍ ഒരു പ്രസ് മീറ്റില്‍ സമാനമായൊരു അനുഭവം റാണി മുഖര്‍ജിയ്ക്കുണ്ടായിരുന്നു. സിനിമയിലെ നായികമാരെ അച്ചാറിനോട് ഉപമിച്ചൊരു മാധ്യമ പ്രവര്‍ത്തകനെയായിരുന്നു അന്ന് റാണി മുഖര്‍ജിയ്ക്ക് നേരിടേണ്ടി വന്നത്.

മര്‍ദാനിയുടെ വിജയത്തിന് പിന്നാലെ നടന്ന പ്രസ് മീറ്റിലായിരുന്നു റാണിയ്ക്ക് ആ അനുഭവമുണ്ടായത്. റാണിയുടെ സിനിമയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ സംസാരിച്ച് തുടങ്ങിയത്. നിങ്ങളുടെ സിനിമയായ മര്‍ദാനി താന്‍ കണ്ടുവെന്നും സിനിമ കുറേ ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്.

Read more

ഇന്നത്തെ കാലത്ത് നടിമാരെ സിനിമയില്‍ കാണുന്നത് അച്ചാര്‍ പോലെ ആണല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇത് പക്ഷെ റാണി മുഖര്‍ജിയ്ക്ക് ദഹിച്ചില്ല. അച്ചാറോ, അച്ചാറോ എന്ന് ചോദിച്ചു കൊണ്ട് റാണി മുഖര്‍ജി കയര്‍ക്കുകയായിരുന്നു. നിങ്ങളുടെ വിചാരവും അച്ചാറാണെന്നും ഈ ചിന്ത വളരെ മോശമാണെന്നും റാണി പറഞ്ഞു. അതേസമയം താന്‍ ഇനി മുതല്‍ നിങ്ങളെ അച്ചാര്‍ എന്ന് മാത്രമേ വിളിക്കുകയുള്ളൂവെന്നും റാണി മുഖര്‍ജി പറഞ്ഞു.