അന്ന് മുകേഷ് അംബാനി എനിക്ക് തന്ന ഉപദേശം അതായിരുന്നു..: രൺബിർ കപൂർ

‘അനിമൽ’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ ബോളിവുഡിൽ വീണ്ടും താരമൂല്യം ഉയർത്തിയിരിക്കുകയാണ് രൺബിർ കപൂർ.

ഇപ്പോഴിതാ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിൽ മുകേഷ് അംബാനി തന്നെ ഉപദേശിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് രൺബിർ. മുകേഷ് അംബാനിയിൽ നിന്നും താൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് രൺബിർ പറയുന്നത്.

“എനിക്ക് ജീവിതത്തിൽ മൂന്ന് ലളിതമായ ലക്ഷ്യങ്ങളുണ്ട്. വിനയത്തോടെ അർത്ഥവത്തായ ജോലി ചെയ്യുക എന്നതാണ് എന്‍റെ ആദ്യ ലക്ഷ്യം. മുകേഷ് ഭായിയിൽ നിന്ന് ഞാൻ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്,

‘നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലേക്കും പരാജയം നിങ്ങളുടെ ഹൃദയത്തിലേക്കും കൊണ്ടുപോകരുത്,” എന്നാണ് അദ്ദേഹം എന്നോട് ഒരിക്കല്‍ ഉപദേശിച്ചത്.

Read more

എന്‍റെ രണ്ടാമത്തെ ലക്ഷ്യം ഒരു നല്ല വ്യക്തിയാകുക എന്നതാണ്. ഒരു നല്ല മകനും നല്ല പിതാവും നല്ല ഭർത്താവും സഹോദരനും സുഹൃത്തും ആകാൻ ഞാൻ ആഗ്രഹിക്കുന്നു. മൂന്നാമത്തേത്, ഏറ്റവും പ്രധാനമായി, ഞാൻ ഒരു നല്ല പൗരനാകാൻ ആഗ്രഹിക്കുന്നു. ഒരു മുംബൈക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു, അത്തരം അവാർഡുകൾ അതിനുള്ള പ്രചോദനമാണ്.” എന്നാണ് രൺബിർ പറഞ്ഞത്