അനിമൽ ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ നശിപ്പിച്ചു..: രൺബിർ കപൂർ

അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബിർ കപൂർ ചിത്രം ‘അനിമൽ’ അതിന്റെ ഉള്ളടക്കം കൊണ്ടും മറ്റും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമയാണ്. ഹൈപ്പർ മസ്കുലിനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്ന ചിത്രം സ്ത്രീവിരുദ്ധവും വയലൻസ് നിറഞ്ഞതുമായിരുന്നുവെന്നാണ് ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും ചിത്രം വലിയ സാമ്പത്തിക വിജയം കൈവരിക്കുകയും മറ്റും ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇപ്പോഴിതാ അനിമൽ എന്ന സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കാൻ കാരണമായത് സോഷ്യൽ മീഡിയയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രൺബിർ കപൂർ. അനിമൽ ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്ന് പറഞ്ഞ് അതിനെ സോഷ്യൽ മീഡിയ നശിപ്പിച്ചുവെന്നാണ് രൺബിർ പറയുന്നത്.

“സോഷ്യൽ മീഡിയയ്ക്ക് സംസാരിക്കാൻ എന്തെങ്കിലും വേണം, അതിനാൽ ഇതൊരു സ്ത്രീവിരുദ്ധ സിനിമയാണെന്ന് അവകാശപ്പെട്ട് സിനിമയെ നശിപ്പിച്ചു. ഒരുപാട് കഠിനാധ്വാനം ചെയ്താണ് സിനിമ എത്തുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് ഈ സിനിമയിൽ അഭിനയിച്ചത് തെറ്റായി പോയെന്ന്, ഞാൻ അവരോട് ശരിക്കും യോജിക്കുന്നില്ല.”

രശ്മിക മന്ദാന, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്.

Read more