തമിഴ് ജനതയ്ക്ക് വേണ്ടി  ജീവന്‍ പോലും ത്യജിക്കാന്‍ ഞാന്‍ തയ്യാർ 'ജയിച്ചാല്‍  നിങ്ങളുടെ  വിജയം, തോറ്റാല്‍ നിങ്ങളുടെ  തോല്‍വി';  ജാതിയും മതവുമില്ലാത്ത രാഷ്ട്രീയമെന്ന് രജനികാന്ത്

ആരാധകരുടെ  കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്.

തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും സൂപ്പർസ്റ്റാർ രജനീകാന്ത്. മാറ്റങ്ങൾക്ക് സമയമായിരിക്കുകയാണ്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു.

“തമിഴ് ജനതയ്ക്ക് വേണ്ടി എന്റെ ജീവന്‍ പോലും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത് ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല”, രജനികാന്ത് കൂട്ടിച്ചേര്‍ത്തു. താന്‍ ജയിച്ചാല്‍ ജനങ്ങളുടെ ജയമായിരിക്കുമെന്നും, തോറ്റാല്‍ ജനങ്ങളുടെ തോല്‍വിയായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു.

ഡിസംബര്‍ 31-നാകും രജനീകാന്തിന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കും.