ഞാന്‍ ഒരുപാട് അടിയും ചവിട്ടുമൊക്കെ കൊണ്ടു, മുകേഷേട്ടന്‍ എടുത്ത് എറിഞ്ഞ് കൈയും കാലും പൊട്ടി, ഷൂട്ട് കഴിഞ്ഞ് ആശുപത്രിയിലായി: രാധിക

ബാലതാരമായി സിനിമയില്‍ എത്തിയ നടി രാധിക 25 ല്‍ അധികം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് അവര്‍ അവതരിപ്പിച്ച ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രമാണ്. ഇപ്പോഴിതാ ആയിഷ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് നടി മനസ്സുതുറന്നിരുന്നു.
ക്ലാസ്മേറ്റ്‌സിലെ റസിയ തന്നെയാണ് അതെന്നായിരുന്നു രാധിക വ്യക്തമാക്കിയത്. റസിയ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇന്‍ ഗോസ്റ്റ് ഹൗസിലെ മരതകമാണെന്നും നടി പറഞ്ഞു.

‘അത് ഞാന്‍ ഒരുപാട് ചവിട്ടും തൊഴിയും ഒക്കെ കൊണ്ട കഥാപാത്രമാണ്. ഒരുപാട് എഫൊര്‍ട്ട് ഇട്ട് ചെയ്ത കഥാപാത്രമാണ്. അതിന് തല്ലും ഇടിയൊക്കെ കൊള്ളാന്‍ ഡ്യുപ്പിനെ ഒക്കെ കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറാമാന്‍ അത് വേണ്ടെന്ന് പറഞ്ഞു. ഞാന്‍ തന്നെയാണ് ചെയ്തത്,’

‘അതിന്റെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. എങ്കിലും അതൊരു ഫണ്‍ സെറ്റായിരുന്നു. ഇന്‍ ഹരിഹര്‍ ചെയ്ത ടീം തന്നെ ആയിരുന്നു. ആ സിനിമ കണ്ട ആരാധനയോടെയാണ് ആ ക്രൂവിനൊപ്പം വര്‍ക്ക് ചെയ്തത്. ഞാന്‍ ഭയങ്കരമായി എന്‌ജോയ് ചെയ്തു. എനിക്ക് 15 ദിവസത്തെ ഷൂട്ട് ആയിരുന്നു. ഊട്ടിയില്‍,’

‘അതില്‍ മുകേഷേട്ടന്‍ എന്നെ എടുത്ത് എറിയുന്ന ഒരു രംഗമുണ്ട്. മുകേഷേട്ടന്‍ എറിഞ്ഞാല്‍ പിടിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ ഞാന്‍ ചെന്ന് വീണത് മറ്റൊരിടത് ആണ്. കയ്യും കാലുമൊക്കെ പൊട്ടി. ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റ് വരാനൊക്കെ കുറെ സമയമെടുത്തു,’ രാധിക പറഞ്ഞു.