ആ നടനോട് വലിയ ക്രഷായിരുന്നു, ഒരുമിച്ച് അഭിനയിച്ചപ്പോ അതങ്ങ് മാറി: തുറന്നുപറഞ്ഞ് രചന

നടി രചന നാരായണന്‍ കുട്ടി ബിഹൈന്‍ഡ് വുഡ്‌സ് മലയാളവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തനിക്ക് നടന്‍ ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് രചന പറയുന്നത്. ആസിഫ് ഇപ്പോള്‍ എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു.

യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല. രചന പറഞ്ഞു. അതു പോലെ തന്നെ നടി ഉര്‍വ്വശിയോട് തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Read more

ഊര്‍വശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്നത് പോലെ ഊര്‍വശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം,’ രചന കൂട്ടിച്ചേര്‍ത്തു.