'അഞ്ചു കല്യാണം സാരി മാറുന്നപോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ?'; രേഖ രതീഷിനെതിരെ കലാമണ്ഡലം സത്യഭാമ

സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് വീഡിയോ പങ്കുവച്ച നടി രേഖ രതീഷിന് മറുപടിയുമായി കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്ന വീഡിയോ നടി പങ്കുവച്ചതിനു പിന്നാലെയാണ് രേഖയ്‌ക്കെതിരെ കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? എന്നാണ് സത്യഭാമ രേഖയോട് ചോദിക്കുന്നത്.

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാല്‍ പോരെ റോക്കറ്റില്‍.നിങ്ങള്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ടാണ് ഇത്രക്കും ടെന്‍ഷന്‍. കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ. എല്ലാം റെഡി ആകും’ എന്നാണ് സത്യഭാമ പറയുന്നത്.

സിനിമ, ടെലിവിഷൻ എന്നിവയിൽ അഭിനയിച്ച് കയ്യടി നേടിയ നടിയാണ് രേഖ രതീഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നടി താരമായത്. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്നും യൂട്യൂബ് ചാനലുകള്‍ തന്നെ തേജോവധം ചെയ്യുന്നുവെന്നുമാണ് വിഡിയോയില്‍ രേഖ പറഞ്ഞത്. തന്നെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപടണമെന്നും രേഖ വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Read more