'അരവിന്ദിന് വേണ്ടി നിങ്ങള്‍ ശ്രീകാന്തിനെ ചതിച്ചു', മെസേജുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്, അവര്‍ വെറുക്കുന്നത് ആ കാരണത്താല്‍: തുറന്നു പറഞ്ഞ് പ്രിയാമണി

ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി പ്രിയാമണി. തന്റെ കഥാപാത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയാമണി ഇപ്പോള്‍. സുചിത്ര അയ്യര്‍ എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്.

തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളുമെല്ലാം നേട്ടമാണ് എന്നാണ് പ്രിയാമണി പറയുന്നത്. താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് വിമര്‍ശിക്കാം, വെറുക്കാം. പക്ഷെ അപ്പോഴാണ് തന്റെ കഥാപാത്രം ശരിയായിരുന്നു എന്നും രണ്ടാം സീസണിലേക്ക് എത്തിയപ്പോള്‍ വളര്‍ന്നിട്ടുണ്ടെന്നും മനസിലാകുന്നത്.

നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്. ദിവസവും മെസേജുകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.

Read more

അതിനോടൊന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൊട്ടിച്ചിരിക്കുക മാത്രം ചെയ്യും. തന്റെ അഭിനയം ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ട് അവര്‍ തന്നെ വെറുക്കുന്നു. എന്നാല്‍ തന്റെ പ്രകടനത്തിനുള്ള പോസിറ്റീവ് പ്രതികരണമായാണ് അതിനെ എടുക്കുന്നത് എന്ന് പ്രിയാമണി വ്യക്തമാക്കി.