'രണ്ടുപേര്‍ ഒന്നുചേരാനോ പിരിയാനോ തീരുമാനിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ അവരുടെ ശത്രുവാകുമെന്ന് അന്ന് മോഹന്‍ലാല്‍ പറഞ്ഞു; പ്രിയദര്‍ശന്‍

 

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്.

ലിസിയുമായുള്ള പ്രശ്നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്‍കിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതിമുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവര്‍ സംസാരിച്ചിട്ടില്ല.

എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവര്‍ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങള്‍ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങള്‍ തമ്മിലുള്ള ചില നിസ്സാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയദര്‍ശന്‍ വ്യക്തമാക്കി.