ഇത് സ്‌പെഷലാണ്, പ്രസവിച്ചതിന് ശേഷം ഞാന്‍ ചെയ്ത ആദ്യത്തെ സിനിമ..: കുറിപ്പുമായി പ്രണിത

തനിക്ക് കുഞ്ഞുണ്ടായ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘തങ്കമണി’ എന്ന് നടി പ്രണിത സുഭാഷ്. ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ അര്‍പിത നാഥ് എന്ന ഐപിഎസ് ഉദ്യോഗസ്ഥ ആയാണ് പ്രണിത അഭിനയിച്ചത്. ഈ സിനിമ തനിക്ക് ഏറെ സ്‌പെഷ്യല്‍ ആണ് എന്നാണ് പ്രണിത പറയുന്നത്.

”എന്റെ ഒരു സിനിമയുടെ സെറ്റില്‍ ഭര്‍ത്താവ് എത്തുന്നത് ആദ്യമായിട്ടായിരുന്നു. മാത്രമല്ല, കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഞാന്‍ ചെയ്ത ഏറ്റവും ആദ്യത്തെ സിനിമയാണ് തങ്കമണി. അതുകൊണ്ട് തന്നെ പല കാരണങ്ങളാലും ഈ സിനിമ എനിക്ക് സ്പെഷലാണ്. ദയവ് ചെയ്ത് ഞങ്ങള്‍ക്ക് കുറച്ച് സ്നേഹം തരണം” എന്നാണ് പ്രണിത കുറിച്ചിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് നടിയുടെ കുറിപ്പ്. ഒരു ചിത്രത്തില്‍ ഭര്‍ത്താവ് നിഥിന്‍ രാജുവിനെ ചേര്‍ത്തു പിടിച്ചതും കാണാം. 2021ല്‍ ആയിരുന്നു ബിസിനസുകാരനായ നിഥിന്‍ രാജുവുമായുള്ള പ്രണിതയുടെ വിവാഹം.

വിവാഹത്തിന് ശേഷം രണ്ട് വര്‍ഷത്തോളമായി കരിയറില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുകയായിരുന്നു നടി. 2022ല്‍ ഒരു മകള്‍ പിറന്നു. പ്രസവത്തിന് അടുത്തിടെയാണ് നടി സിനിമയില്‍ സജീവമാകാന്‍ തുടങ്ങിയത്. കന്നട ചിത്രം ‘രാമണ അവതാരം’ ആണ് പ്രണിതയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

അതേസമയം, രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ ഒരുങ്ങിയ തങ്കമണിക്ക് റിലീസ് ദിവസം മുതല്‍ തന്നെ നെഗറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 1986 ഒക്ടോബറില്‍ തങ്കമണിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. നീത പിള്ളയാണ് ചിത്രത്തില്‍ നായികയായത്.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!