മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട്; പൂര്‍ണിമ പറയുന്നു

വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന പൂര്‍ണിമ ഇന്ദ്രജിത്ത് നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വൈറസിലൂടെയാണ് വീണ്ടും സിനിമാരംഗത്ത് സജീവമായത്. ഈ സിനിമയ്ക്ക് പിന്നാലെ തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ നടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മക്കളുടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങളും താഴെ കമന്റിടുന്ന ആളുകളെക്കുറിച്ചാണ് പൂര്‍ണിമ പറഞ്ഞിരിക്കുന്നത്.

മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഗെറ്റ് വെല്‍ സൂണ്‍ എന്നേ പറയാനുള്ളൂ മറ്റൊരു കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ മോശം കമന്റുകളൊന്നും ബാധിക്കുന്നേയില്ല. സോഷ്യല്‍മീഡിയയിലെ ഒരു മോശം കമന്റൊന്നും അവരെ ബാധിക്കില്ലെന്നും പൂര്‍ണിമ പറയുന്നു.

 

പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പെയ്തൊഴിയാതെ എന്ന പരമ്പരയ്ക്കിടയിലായാണ് ഇരുവരും പ്രണയത്തിലായത്. ഇന്ദ്രന് 22 വയസും തനിക്ക് 23 വയസുമായിരുന്നു അന്നത്തെ പ്രായമെന്ന് പൂര്‍ണിമ പറയുന്നു.